Wednesday, February 9, 2011

മൂടല്‍മഞ്ഞു മായുമ്പോള്‍


അങ്ങനെ ഒരു മഞ്ഞുകാലം കൂടി കടന്നുപോകുന്നു.പോകാന്‍ സമയമായിട്ടും മടിച്ചുനില്‍ക്കുന്ന ഒരു സ്കൂള്‍കുട്ടിയെപ്പോലെ ഇടയ്ക്കിടെ പിന്തിരിഞ്ഞു നില്‍ക്കുന്നു...സങ്കടപ്പെട്ടു വീണ്ടും തിരിഞ്ഞു നടക്കുന്നു.ഇടയിലെവിടെയോ ആശ്വാസവാക്കുകളുമായി ഒരു കാമുകനെപ്പോലെ വന്നെത്തിയ മഴ ഈ മഞ്ഞുതുള്ളികളുടെ തണുപ്പ് കൂട്ടിയിട്ടില്ലേ?ഇവിടെയീ ഈന്തപ്പനകളുടെ നാട്ടില്‍ തണുത്തു വിറങ്ങലിച്ച ഒരു പ്രഭാതത്തില്‍ ആളൊഴിഞ്ഞ റോഡിലേക്ക് നോക്കി ഒരു ചൂട് ചായ കുടിക്കുമ്പോള്‍ സിരകളിലേക്ക് തണുപ്പ് അരിച്ചിരങ്ങുന്നുണ്ടായിരുന്നു.കണ്ണുകള്‍ റോഡിലൂടെ കടന്നുപോകുന്ന വണ്ടികളിലായിരുന്നെങ്കിലും മനസ്സ് നൂല് പൊട്ടിയ ബലൂണ്‍ പോലെ എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞു ഒടുവില്‍ കുട്ടിക്കാലത്തെ തണുപ്പുള്ള ഓര്‍മകളില്‍ എത്തിനിന്നു.ഇടയ്ക്കു പനിപിടിച്ചു കിടക്കാരുന്ടെങ്കിലും മഞ്ഞുകാലം എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു.അമ്മയുടെ സ്നേഹംനിറഞ്ഞ ശകാരം കേട്ടുണരുന്ന പ്രഭാതങ്ങലായിരുന്നു അതൊക്കെ.എങ്കിലും വീണ്ടും പുതപ്പിനടിയിലേക്കു ചുരുണ്ടുകൂടും.അങ്ങനെ മടിപിടിച്ചു കിടക്കുമ്പോള്‍ പുതപ്പു വലിച്ചുനീക്കി അമ്മ വച്ച് നീട്ടുന്ന ആ ചൂട് ചായ.........ചൂട് വെള്ളത്തിലാനെങ്കിലും കുളിക്കുമ്പോള്‍ തണുത്തിട്ട് പല്ലുകള്‍ കൂട്ടിയിടിക്കുന്നുണ്ടാവും.അങ്ങനെ രാവിലെയുള്ള ട്യുഷന്‍ക്ലാസ്സിനെ ശപിച്ചുകൊണ്ട് മൂടല്‍മഞ്ഞിനിടയിലൂടെ അങ്ങനെ.....മഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന മരങ്ങളും,പുല്‍ക്കൊടികളും,പൂക്കളുമൊക്കെ കാണാന്‍ എനിക്കൊത്തിരി ഇഷ്ടമായിരുന്നു.വഴിയരികിലുള്ള വയലുകളില്‍ താമരപ്പൂക്കള്‍ നിറഞ്ഞുനിന്നിരുന്നു.അമ്പലത്തിലെ മാലകെട്ടുകാരനായ നാരായണന്‍മാമന്‍ അവിടെനിന്നും പൂക്കള്‍ പറിക്കുന്നത്‌ കാണാമായിരുന്നു.അങ്ങനെ ഓടിപ്പിടിച്ച് ക്ലാസ്സിലെത്തുമ്പോള്‍ അവിടെയെല്ലാവരും തണുപ്പത്ത് കൂനിക്കൂടി ഇരിക്കുന്നുണ്ടാവും.തങ്ങളുടെ തണുത്ത കൈകള്‍ നീട്ടി എന്‍റെ കവിളുകളില്‍ വയ്ക്കുന്ന കുസൃതിക്കാരായ കൂട്ടുകാരോട് അപ്പോള്‍ ദേഷ്യം തോന്നിയിരുന്നെങ്കിലും അവരുടെ കൈകള്‍ക്ക് സൌഹൃദത്തിന്റെ തണുപ്പുണ്ടായിരുന്നു.ക്രിസ്മസ് പരീക്ഷാചൂടിനിടയില്‍ പോലും ഈ തണുപ്പ് മനസ്സിന് കുളിര്‍മ പകര്‍ന്നുനല്‍കിയിരുന്നു.പിന്നീട് വന്നെത്തുന്ന ക്രിസ്മസും പുതുവത്സരദിനവും.....ആ ഓര്‍മകള്‍ക്ക് ഇപ്പോഴും ക്രിസ്മസ്കേക്കിന്റെ മധുരമാണ്.വീടിനടുത്തുള്ള ചില അമ്പലങ്ങളില്‍ ഉത്സവം തുടങ്ങുന്നതും ആ സമയത്തായിരുന്നു.തണുപ്പത്ത് ഉത്സവം കാണാന്‍പോകാന്‍ വീട്ടില്‍ വഴക്കുണ്ടാക്കുമായിരുന്നു.രാത്രി വൈകിയും മുഴങ്ങിക്കേട്ടിരുന്ന വെടിയൊച്ച.....മണ്ഡലകാലം കൂടിയായതിനാല്‍ അവിടവിടെ ശാസ്താംപാട്ടുകളും കേള്‍ക്കാമായിരുന്നു.അക്കാലത്ത് വീട്ടിലെ റോസാചെടികള്‍ നിറയെ പൂക്കള്‍ ഉണ്ടായിരിക്കും.രാവിലെ എണീറ്റ്‌ അതായിരിക്കും കണികാണുന്നത്.ഒരു മഞ്ഞുകാലത്ത് ജനിച്ചത്‌ കൊണ്ടാവാം ഞാനിതൊക്കെ ഇത്രയേറെ ഇഷ്ടപ്പെടുന്നത്.ഈ ഓര്‍മ്മകള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച് ജീവിക്കുന്നത് കൊണ്ടാവാം ഇവിടെയായിട്ടും മഞ്ഞുകാലം കടന്നുപോകുമ്പോള്‍ ഇത്രയും വിഷമം തോന്നുന്നത്.....

Saturday, February 28, 2009

വിഷു


ഓര്‍മകളില്‍ ഒരു വിഷു കൂടി വന്നെതുന്നുഎന്തായിരുന്നു എനിക്കു വിഷു
മധ്യ വേനലവധിയിലെ ഒരുനാള്‍
അചന്‍ വന്നെത്തുന്ന ഒരു ദിനം
അതിലുമുപരി നല്ല നാളകള്‍ക്കായി
അപ്പൂപ്പന്‍ തരുന്ന കൈ നീട്ടം
വിഷുക്കണിയും കൊന്നപ്പുവും
നാട്ടുമാങയുടെ രുചിയും
പടക്കങലും പുറം കണിയും
പാടങളിലെ പന്തു കളിയും
ഒരുപാടു നല്ല ഒര്‍മകളയി
വിഷു മന്സ്സില്‍ നിറയുന്നു
ഇന്നെതെ വിഷുവൊ?
കേവലമൊരു ആഘോഷം
കണിയില്ല കൊന്നയില്ല
എല്ലാം പത്രത്താളുകളില്‍ മാത്രം
ആഘോഷങല്‍ ചാനലുക്കാര്‍ക്ക്
കaലതിന്റെ വേഷപകര്‍ചയില്‍
നഷ്ട്ട്ങല്‍ അറിയതെ നഷട്പ്പെടുത്തുന്നു നാം
എല്ലാം മടങുകയാണുതിരിചു
വരവില്ലാത്ത മടക്കയാത്ര

Saturday, January 10, 2009

എന്റെ നാട്ടിലെ ഞായറാഴ്ച


ഇന്നു ഒരു ശനിയാഴ്ച ...ഞാന്‍ നാട്ടില്‍ ആയിരുന്നെന്കില്‍ എന്ന് അറിയാതെ കൊതിച്ചു പോയി ...എങ്കില്‍ നാളെ 10 മണി വരെ കിടന്നുറങ്ങാമായിരുന്നു ...പക്ഷെ പലപ്പോഴും അത് നടന്നിരുന്നില്ല ..കാരണം ഞായറാഴ്ച എനിക്ക് എന്നും ബീഫ് വേണം ഇല്ലെങ്കില്‍ വീട്ടില്‍ വഴക്കുണ്ടാക്കും ...അതിനാല്‍ അമ്മ 8 മണിയാകുമ്പോള്‍ തല്ലി എഴുന്നെല്പിക്കുമായിരുന്നു ...ഇല്ലെങ്കില്‍ അന്ന് ബീഫ് കറി ഉണ്ടാവില്ലെന്നരിയാമായിരുന്നത് കൊണ്ട് മനസ്സില്ല മനസോടെ എഴുന്നെല്കും ...പിന്നെ പതിയെ ഒരു കട്ടന്‍ കാപ്പിയും കുടിച്ചു കുറച്ചു നേരം പേപ്പര്‍ വായിക്കും .അത് കഴിഞ്ഞു രാവിലത്തെ പതിവ് പരിപാടികളൊക്കെ കഴിഞ്ഞു പതിയെ ബൈക്കുമെടുത്ത്‌ പാക്കില്‍ കവലയിലുള്ള ഇരചിക്കടയിലേക്ക് പോകും ...പിന്നെ അവിടുന്ന് ഇറച്ചി മേടിച്ചു കൊണ്ടു കൊടുത്താല്‍ എന്‍റെ ഞായറാഴ്ചത്തെ ജോലി തീര്ന്നു ..





അപ്പോളേക്കും അച്ഛന്‍ പശുവിനെ കുളിപ്പിക്കാന്‍ തുടങ്ങിയിരിക്കും പണ്ടൊക്കെ ഞാനും ചെയ്യുമായിരുന്നു ..പിന്നെ എന്റെ സ്വതവേയുള്ള മടി കാരണം അങ്ങോട്ട് നോക്കാതായി ....അപ്പോളേക്കും എന്റെ പ്രിയ സുഹൃത്തും ചേട്ടനും (സ്വന്തമല്ല ) എല്ലാമായ ഞാന്‍ ചേട്ടാക്കുട്ടന്‍ എന്ന് വിളിക്കുന്ന പ്രതീഷ് വീടിനു മുന്‍പില്‍ വന്നു ചൂളം അടിക്കുന്നുണ്ടാവും ..ആ ചൂളമടി കേള്‍ക്കുമ്പോലെ ഞാന്‍ ഇറങ്ങി ചെന്നിട്ടുണ്ടാവും അത് ഞങ്ങളുടെ ഇടയില്‍ പതിയെ ഉണ്ടായി വന്ന ഒരു അടയാളമാണ് ...പിന്നെ ഞങ്ങള്‍ കുറെ നേരം ഞങ്ങളുടെതായ പേര്‍സണല്‍ പ്രോബ്ലെംസ് ഒക്കെ ഷെയര്‍ ചെയ്യും ..അങ്ങിനെ കുറെ നേരം പോയിക്കഴിയുമ്പോള്‍ ഞാന്‍ അറിയാതെ ടീവിക്ക് മുന്പില്‍ എത്തിയുട്ടണ്ടാവും .പിന്നെ ഉച്ചവരെ ടീവി കാണലാണ് പരിപാടി ..ഇടക്ക് അമ്മ വന്നു പറയും എടാ എഴുന്നേറ്റു നിന്റെ തുനിയെന്കിലും ഒന്നു കഴുകിയിടെട എന്ന് ..ആര് കേള്‍ക്കാന്‍ ..പാവം തന്നെ എല്ലാം കഴുകിയിടും .അപ്പോളേക്കും അനിയത്തി ഫുഡ് തയാറാക്കുണ്ടാവും ...ഏകദേസം ആ സമയം ആകുമ്പോള്‍ പതിയെ ടീവി കാണല്‍ നിര്ത്തി മേശക്കു മുന്‍പില്‍ ചെന്നിരിക്കും ..പിന്നെ ആ ബീഫ് കറിയും കൂട്ടിയുള്ള ചോറൂണ് ഹാ ഇപ്പോളും നാവില്‍ വെള്ളമൂറുന്നു ...പിന്നെ കുറച്ചു നേരം അച്ഛനും അമ്മയും ഞാനും അനിയത്തിയും ടീവിക്ക് മുന്പില്‍ ആയിരിക്കും ...പിന്നെ എല്ലാവരും എഴുന്നേറ്റു പോയാലും 4 മണി വരെ ഞാന്‍ ടീവി കാണല്‍ തുടരും ..ചിലപ്പോള്‍ ചേട്ടാക്കുട്ടന്‍വരും അപ്പോള്‍ ഞങ്ങള്‍ വെറുതെ ബൈക്കില്‍ ഒന്ന് കറങ്ങാന്‍ പോകും ..ചിലപ്പോള്‍ ചുമ്മാ കുറച്ചു ദൂരം നടക്കും ...എങ്ങനെയായാലും അവസാനം ഞങ്ങളുടെ അടുത്തുള്ള ഒരു പോസ്റ്റുമാന്‍ നടത്തുന്ന തട്ടുകടയില്‍നിന്നും തട്ട്ദോശയടിച്ചു പതിയെ വീട്ടിലേക്ക് മടങ്ങും ...പിന്നെ എല്ലാവരും കൂടിയിരുന്നു കുറച്ചു നേരം കൂടി ടീവി കാണും .ചുമ്മാ ടീവി കാണല്‍ മാത്രമല്ല കേട്ടോ അതിനിടക്ക് നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും എല്ലാം പറയുന്നുണ്ടാവും ...അപ്പോളേക്കും അച്ചന് ഉറക്കം വരുന്നുണ്ടാവും ...അത് കാരണം പതിയെ ടീവി ഓഫാക്കി തിങ്കളാഴ്ചയെ ശപിച്ചു കൊണ്ടു ഞാനും കിടന്നുരയിട്ടുണ്ടാവും .....

Tuesday, January 6, 2009

മണലാരണ്യത്തിലെ വെള്ളിയാഴ്ച


അറിയാമായിരുന്നെങ്കിലും നിനചിടതൊരു സംഭവം പോലല്ലോ
മൃത്യു വരിചൊരി വെള്ളിയാഴ്ച തന്‍ സവതിനരിക്
കത്തിയമര്‍നതിന്‍ ചിതക്ക്‌ ചാരെ തനിച്ചിരുന്നത് ഞാന്‍
വ്യഥയുടെ രാത്രി സവപ്പരമ്പില്‍ നിദ്ര പിണങ്ങിയകന്ന വീഥിയിലൂടെ
ഓര്‍മ്മകള്‍ തന്‍ thirumutathinu ചുറ്റും നെടുവീര്പിന്‍
പരിവരങ്ങളോടെ നെഞ്ചില്‍ ഈ ദിനത്തിന്‍ മൃത സരീരവും പേറി
നാളെയെയോര്തെന്‍ ആത്മാവ് പ്രദക്ഷിണം ചെയ്തീടുന്നു കാലാവസ്ഥ
ഭേദങ്ങലതിന്‍ കൊപക്കളിതീര്‍ത്തിടും arbinattilu തനവും മനവും
മറന്നു സര്‍വം പ്രവാസികള്‍ അടിയറവു വെച്ചിടും മറുനാട്ടില് ചിന്തകളാല്‍
ജീവിതം പടുതുയര്‍ത്തും മണല്‍ക്കാട്ടില്‍ യാന്ത്രിക മനുഷ്യനായിtheernna
നിസബ്ദ വേദനയില്‍ സ്നേഹ സന്ദേസവും പകര്‍ന്നേകി ചുണ്ടിലിലം
ഒലിവിലയുമ്ayi മരുവില്‍ മാടപ്രാവ് പോല്‍ പറന്നെതിയോരീ
വെള്ളിയാഴ്ചയും കെനിവെച്ചുകൊന്നു മറച്ചില്ലേ കാലംനാളത്തെ തിരശീലക്കു
പിന്നില്‍ ഇനിയും കണ്ടിടാത്ത ആറഉ നാളുകള്‍ തന്നന്ധ്യതില്‍ മനസിലെ
മരുഭൂമിയില്‍ വീണ്ടും ഈന്തപ്പന നാട്ടിലെയീറന്‍ നിലാവായി
പുനര്‍ജനിയെപ്പോലെതിടും നിന്നെ കാത്തുകതോര്തിരിക്കുന്നു ഞങ്ങള്‍ ..