Saturday, January 10, 2009

എന്റെ നാട്ടിലെ ഞായറാഴ്ച


ഇന്നു ഒരു ശനിയാഴ്ച ...ഞാന്‍ നാട്ടില്‍ ആയിരുന്നെന്കില്‍ എന്ന് അറിയാതെ കൊതിച്ചു പോയി ...എങ്കില്‍ നാളെ 10 മണി വരെ കിടന്നുറങ്ങാമായിരുന്നു ...പക്ഷെ പലപ്പോഴും അത് നടന്നിരുന്നില്ല ..കാരണം ഞായറാഴ്ച എനിക്ക് എന്നും ബീഫ് വേണം ഇല്ലെങ്കില്‍ വീട്ടില്‍ വഴക്കുണ്ടാക്കും ...അതിനാല്‍ അമ്മ 8 മണിയാകുമ്പോള്‍ തല്ലി എഴുന്നെല്പിക്കുമായിരുന്നു ...ഇല്ലെങ്കില്‍ അന്ന് ബീഫ് കറി ഉണ്ടാവില്ലെന്നരിയാമായിരുന്നത് കൊണ്ട് മനസ്സില്ല മനസോടെ എഴുന്നെല്കും ...പിന്നെ പതിയെ ഒരു കട്ടന്‍ കാപ്പിയും കുടിച്ചു കുറച്ചു നേരം പേപ്പര്‍ വായിക്കും .അത് കഴിഞ്ഞു രാവിലത്തെ പതിവ് പരിപാടികളൊക്കെ കഴിഞ്ഞു പതിയെ ബൈക്കുമെടുത്ത്‌ പാക്കില്‍ കവലയിലുള്ള ഇരചിക്കടയിലേക്ക് പോകും ...പിന്നെ അവിടുന്ന് ഇറച്ചി മേടിച്ചു കൊണ്ടു കൊടുത്താല്‍ എന്‍റെ ഞായറാഴ്ചത്തെ ജോലി തീര്ന്നു ..

അപ്പോളേക്കും അച്ഛന്‍ പശുവിനെ കുളിപ്പിക്കാന്‍ തുടങ്ങിയിരിക്കും പണ്ടൊക്കെ ഞാനും ചെയ്യുമായിരുന്നു ..പിന്നെ എന്റെ സ്വതവേയുള്ള മടി കാരണം അങ്ങോട്ട് നോക്കാതായി ....അപ്പോളേക്കും എന്റെ പ്രിയ സുഹൃത്തും ചേട്ടനും (സ്വന്തമല്ല ) എല്ലാമായ ഞാന്‍ ചേട്ടാക്കുട്ടന്‍ എന്ന് വിളിക്കുന്ന പ്രതീഷ് വീടിനു മുന്‍പില്‍ വന്നു ചൂളം അടിക്കുന്നുണ്ടാവും ..ആ ചൂളമടി കേള്‍ക്കുമ്പോലെ ഞാന്‍ ഇറങ്ങി ചെന്നിട്ടുണ്ടാവും അത് ഞങ്ങളുടെ ഇടയില്‍ പതിയെ ഉണ്ടായി വന്ന ഒരു അടയാളമാണ് ...പിന്നെ ഞങ്ങള്‍ കുറെ നേരം ഞങ്ങളുടെതായ പേര്‍സണല്‍ പ്രോബ്ലെംസ് ഒക്കെ ഷെയര്‍ ചെയ്യും ..അങ്ങിനെ കുറെ നേരം പോയിക്കഴിയുമ്പോള്‍ ഞാന്‍ അറിയാതെ ടീവിക്ക് മുന്പില്‍ എത്തിയുട്ടണ്ടാവും .പിന്നെ ഉച്ചവരെ ടീവി കാണലാണ് പരിപാടി ..ഇടക്ക് അമ്മ വന്നു പറയും എടാ എഴുന്നേറ്റു നിന്റെ തുനിയെന്കിലും ഒന്നു കഴുകിയിടെട എന്ന് ..ആര് കേള്‍ക്കാന്‍ ..പാവം തന്നെ എല്ലാം കഴുകിയിടും .അപ്പോളേക്കും അനിയത്തി ഫുഡ് തയാറാക്കുണ്ടാവും ...ഏകദേസം ആ സമയം ആകുമ്പോള്‍ പതിയെ ടീവി കാണല്‍ നിര്ത്തി മേശക്കു മുന്‍പില്‍ ചെന്നിരിക്കും ..പിന്നെ ആ ബീഫ് കറിയും കൂട്ടിയുള്ള ചോറൂണ് ഹാ ഇപ്പോളും നാവില്‍ വെള്ളമൂറുന്നു ...പിന്നെ കുറച്ചു നേരം അച്ഛനും അമ്മയും ഞാനും അനിയത്തിയും ടീവിക്ക് മുന്പില്‍ ആയിരിക്കും ...പിന്നെ എല്ലാവരും എഴുന്നേറ്റു പോയാലും 4 മണി വരെ ഞാന്‍ ടീവി കാണല്‍ തുടരും ..ചിലപ്പോള്‍ ചേട്ടാക്കുട്ടന്‍വരും അപ്പോള്‍ ഞങ്ങള്‍ വെറുതെ ബൈക്കില്‍ ഒന്ന് കറങ്ങാന്‍ പോകും ..ചിലപ്പോള്‍ ചുമ്മാ കുറച്ചു ദൂരം നടക്കും ...എങ്ങനെയായാലും അവസാനം ഞങ്ങളുടെ അടുത്തുള്ള ഒരു പോസ്റ്റുമാന്‍ നടത്തുന്ന തട്ടുകടയില്‍നിന്നും തട്ട്ദോശയടിച്ചു പതിയെ വീട്ടിലേക്ക് മടങ്ങും ...പിന്നെ എല്ലാവരും കൂടിയിരുന്നു കുറച്ചു നേരം കൂടി ടീവി കാണും .ചുമ്മാ ടീവി കാണല്‍ മാത്രമല്ല കേട്ടോ അതിനിടക്ക് നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും എല്ലാം പറയുന്നുണ്ടാവും ...അപ്പോളേക്കും അച്ചന് ഉറക്കം വരുന്നുണ്ടാവും ...അത് കാരണം പതിയെ ടീവി ഓഫാക്കി തിങ്കളാഴ്ചയെ ശപിച്ചു കൊണ്ടു ഞാനും കിടന്നുരയിട്ടുണ്ടാവും .....

Tuesday, January 6, 2009

മണലാരണ്യത്തിലെ വെള്ളിയാഴ്ച


അറിയാമായിരുന്നെങ്കിലും നിനചിടതൊരു സംഭവം പോലല്ലോ
മൃത്യു വരിചൊരി വെള്ളിയാഴ്ച തന്‍ സവതിനരിക്
കത്തിയമര്‍നതിന്‍ ചിതക്ക്‌ ചാരെ തനിച്ചിരുന്നത് ഞാന്‍
വ്യഥയുടെ രാത്രി സവപ്പരമ്പില്‍ നിദ്ര പിണങ്ങിയകന്ന വീഥിയിലൂടെ
ഓര്‍മ്മകള്‍ തന്‍ thirumutathinu ചുറ്റും നെടുവീര്പിന്‍
പരിവരങ്ങളോടെ നെഞ്ചില്‍ ഈ ദിനത്തിന്‍ മൃത സരീരവും പേറി
നാളെയെയോര്തെന്‍ ആത്മാവ് പ്രദക്ഷിണം ചെയ്തീടുന്നു കാലാവസ്ഥ
ഭേദങ്ങലതിന്‍ കൊപക്കളിതീര്‍ത്തിടും arbinattilu തനവും മനവും
മറന്നു സര്‍വം പ്രവാസികള്‍ അടിയറവു വെച്ചിടും മറുനാട്ടില് ചിന്തകളാല്‍
ജീവിതം പടുതുയര്‍ത്തും മണല്‍ക്കാട്ടില്‍ യാന്ത്രിക മനുഷ്യനായിtheernna
നിസബ്ദ വേദനയില്‍ സ്നേഹ സന്ദേസവും പകര്‍ന്നേകി ചുണ്ടിലിലം
ഒലിവിലയുമ്ayi മരുവില്‍ മാടപ്രാവ് പോല്‍ പറന്നെതിയോരീ
വെള്ളിയാഴ്ചയും കെനിവെച്ചുകൊന്നു മറച്ചില്ലേ കാലംനാളത്തെ തിരശീലക്കു
പിന്നില്‍ ഇനിയും കണ്ടിടാത്ത ആറഉ നാളുകള്‍ തന്നന്ധ്യതില്‍ മനസിലെ
മരുഭൂമിയില്‍ വീണ്ടും ഈന്തപ്പന നാട്ടിലെയീറന്‍ നിലാവായി
പുനര്‍ജനിയെപ്പോലെതിടും നിന്നെ കാത്തുകതോര്തിരിക്കുന്നു ഞങ്ങള്‍ ..

എന്‍റെ കൊച്ചു കേരളം


എന്നും എന്‍റെ ഈ കൊച്ചു കേരളത്തില്‍ ജീവിക്കാന്‍ പറ്റിയിരുന്ന്ന്കില്‍.....

പോയ നല്ല നാളുകള്‍ മടങ്ങി വന്നിരുന്നെന്കില്‍

അച്ഛനും അമ്മയും അനിയത്തിയും ഞാനും ഒന്നിച്ചുണ്ടായിരുന്ന സായാഹ്നങ്ങള്‍ എത്ര നല്ലതായിരുന്നു...ഒരു മറുനാടന്‍ മലയാളി അയ എനിക്ക് ഇനി വല്ലപ്പോഴുമേ അതൊക്കെ തിരിച്ചു കിട്ടു .മാത്രമ്മല്ല അനിയത്തിയുടെ വിവാഹവും കഴിഞ്ഞു .ഇനിയും പഴയത് പോലെ അവളെയും കാണാന്‍ പറ്റില്ല.. എല്ലാം ഓര്‍ക്കുമ്പോള്‍ ഇതെല്ലം വിട്ടു വീട്ടിലേക്ക് പോയാലോ എന്ന് ആലോചിക്കും.. പക്ഷെ പിന്നീട് മനസിലാകും അതൊക്കെ ആലോചിക്കാനേ കഴിയൂ.. കഴിഞ്ഞു പോയ നല്ല നാളുകള്‍ എന്നെങ്കിലും തിരിച്ചു കിട്ടും എന്ന പ്രതീക്ഷയോടെ അല്ലെങ്കില്‍ തിരിച്ചു കിട്ടണേഎന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടു ഇന്നും ജീവിക്കുന്നു...

Thursday, January 1, 2009

deepusodar

orupadupereppole ella bandhangalum nashtappeduthi gulfil jeevikkunna oru pavam malayalee..jeevithathil oru agrahameyullu....swantham achanteyum ammayudeyum koodi santhoshathode kazhiyanam..my prayer is only that......